Sunday, April 28, 2013

മറിയമ്മ ആന്റി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ -



കഴിഞ്ഞ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞാൻ  ഞാൻ മറിയമ്മ  ആന്റിയെ ഞാൻ മറിയമ്മ  ആന്റിയെ അന്വേഷിക്കുകയായിരുന്നു . പള്ളിയിൽ വെച്ചാണ് ഞാനവരെ ആദ്യമായി കണ്ടത് .ഒരു വൈകുനേരം കുർബാന  കഴിഞ്ഞു ഇറങ്ങുമ്പോൾ റോഡരികിൽ ഓട്ടോ നോക്കി നിന്നിരുന്ന ആന്റിയെ ഞാൻ അവരുടെ ഫ്ലാറ്റിൽ കൊണ്ട് ചെന്നാക്കി .അന്ന് ആന്റി എന്നെ അവരുടെ ഫ്ലാറ്റിൽ കൊണ്ട് പോയി ജ്യൂസ്ഉം ചിപ്സ് ഉം തനിട്ടു ആണ് വിട്ടത . മറിയമ്മ  ആന്റി അവിടെ ഒറ്റകാന് എന്ന് ഞാൻ മനസിലാക്കി .



മറിയമ്മ  ആന്റി ശന്യഴ്ച ദിവസങ്ങളില ആണ് ഞാൻ സ്ഥിരമായി പോകുന്ന പള്ളിയില വരുന്നത് .നിത്യസഹായ മാതാവിന്ടെ   നൊവേന കൂടാൻ ആണ് വരവ് .പിന്നീടു പലപ്പോഴും നജ്ങ്ങൾ കണ്ടു മുട്ടി സൌഹൃദം പള്ളിക് പുറത്തേക്കും വളർന്നു .സിനിമ കാണാനും ,ഷോപ്പിംഗ്നും ,മ്യുസേയതിലെക്കും പാചകം പഠിക്കാനുമൊക്കെ ഞങ്ങൾ ഒന്നിച്ചു പോയി.ചില ദിവസങ്ങളിൽ രാവിലെ ബ്രീക്ഫസ്റ്റ്ഉണ്ടാക്കി എനിക്ക് കൊടുത്തു വിടും . മറ്റ് ചിലപ്പോൾലാകട്ടെ ഉച്ചയാകുമ്പോൾ ഫോണ്വരും 'മോളെ  പെട്ടന്ന് ഇങ്ങോട്ട് വാ  ഇവിടെ ഇത്തിരി ബിരിയാണി ഉണ്ടാക്കി വെച്ചിരിക്കുന്നു 'അല്ലെങ്കിൽ എന്തെങ്കിലും പുതുമയാർന്ന വിഭവങ്ങൾ ഉണ്ടാക്കി എന്നെ വിളിച്ചു വരുത്തി വിളമ്പി തരും.കഴിച്ചു   കഴിഞ്ഞു വളരെ നന്നായിട്ടുണ്ട് എന്ന് പറയുമ്പോൾ ഉള്ള അവരുടെ  സന്തോഷം ഒന്ന് കാണേണ്ടത് തന്നെ ആണ് .


പിന്നീടു മറിയമ്മ  ആന്റിയെ കുറിച്ച് ഞാൻ കൂടുതൽ മനസിലാക്കി കാഞ്ഞിരപള്ളിയിലെ പ്രശസ്ടമായ കുടുംബത്തില ആണ് അവർ ജനിച്ചത്‌ .ഏഴു ആങ്ങളമാരുടെ ഏക പെങ്ങൾ.ബാൻഗ്ളുരെ  ഊട്ടി  തുടങ്ങിയ സ്ടലങ്ങളിലയിരുന്നു സ്കൂൾ വിദ്യാഭ്യാസം അകാലത്ത് വിദേശ  മിഷനറിമാർ  നടത്തിയിരുന്ന  ചില സ്കൂൾകൾ പ്രദേശങ്ങളില ഉണ്ടായിരുന്നു അത്രേ. എറണാകുളം സെൻറ് തെരേസാസ് കോളേജിൽ നിന്ന് ഡിഗ്രി പഠനം പൂർത്തിയാക്കിയ ഉടനെ  വിവാഹം കഴിച്ചു അയച്ചു ഭർത്താവിനു തിരുവനതപുരത്ത് ബിസ്നെസ്സ് ആയിരുന്നതിനാൽ  അവിടെ സ്ഥിരതമാസമാക്കുകയായിരുന്നു.അഞ്ചു വര്ഷം മുൻപ് അങ്കിൾ മരിച്ചു ആന്റിക്ക് രണ്ടു ആണ്മക്കൾ ,ഒരാൾ എഞ്ചിനീയർ മറ്റെയാൾ   ഡോക്ടർ രണ്ടു പേരും ഓസ്ട്രേലിയയിൽ ഭാര്യയും മക്കളും ഒക്കെയായി സ്ഥിരതാമസം.നാട്ടിൽ ഒട്ടകയതിനാൽ ഭർതാവിന്ടെ  മരണശേഷം വീട് വിറ്റ്  ഫ്ലാറ്റിൽ താമസമക്കുകയായിരുന്നു.


ഇടക്ക് എപ്പോഴോ ആന്റി മക്കളെ കുറിച്ച് പറഞ്ഞു .മക്കൾ കാര്യമായി നോക്കാറില്ല .എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ മാത്രം ഫോണ്ചെയ്യും.പെന്കുട്ടികളെ  ആന്റിയ്ക്ക് വലിയ ഇഷ്ടം ആയിരുന്നു എന്നാൽ രണ്ടു പേരും ആണ്കുട്ടികൾ ആയപ്പോൾ മക്കൾ വിവാഹം കഴിച്ചു കൊണ്ട് വരുന്ന കുട്ടികളെ പറ്റി അമ്മ ഒരു പാട് സ്വപ്നം കണ്ടു എന്നാൽ അവരുടെ കണക്കു കൂടലുകൾ  എല്ലാം  രണ്ടു മരുമക്കളും തെറ്റിച്ചു .ഇടക്ക് കുറച്ചു നാൾ ആന്റി ഓസ്ട്രളിയയിൽ പോയി നിന്നെങ്കിലും അവിടെ നിന്ന് പോരേണ്ടി വന്നു .മക്കളും മരുമക്കളും പേരകുട്ടികളും ഒക്കെ ഉണ്ടായിട്ടും ഏകാന്തത അവരെ അലട്ടുന്നതായി എനിക്ക് തോന്നി .


ഞങ്ങളുടെ സൌഹൃദം അങ്ങനെ തുടർന്നു ബന്ധം  എന്നിൽ ഒരു പാട് മാറ്റം ഉണ്ടാക്കി ഇടക്ക് എപ്പോഴോ അലസതയിലേക്ക് വീണു പോയിരുന്ന എന്ടെ ജീവിതത്തിനു അവർ പുതിയൊരു ദിശ കാട്ടി തന്നു .സ്വന്തം മനസ്സിന് ഇഷ്ടം ഉള്ള രീതിയിൽ ജീവികാനുള്ള ധൈര്യം  അവരെനിക്കു പകർന്നു നല്കി .ജീീവിതം ബാലൻസ്ട്  ആയി മുനോട്ടു കൊണ്ട് പോകാൻ ഉപദേശിച്ചു .അനാഥ മന്ദിരങ്ങളിലും കാൻസർ രോഗികളെ കാണാനും ഒക്കെ ആന്റി പോകുമ്പോൾ എന്നെയും കൊണ്ട് പോകാൻ തുടങ്ങി  . അനധത്യ്വതിലേക്ക് വളിചെരിയപെട്ട കുട്ടികളും   കഠിനമായ നോബരം പേറുന്ന കാൻസർ രോഗികളും ഒക്കെ കണ്ടപ്പോൾ ജീവിതത്തെ കുറിച്ചുള്ള എന്ടെ കാഴ്ചപാടിൽ ഒരു പാട് മാറ്റം.
ഇതിനിടയിൽ കഴിഞ്ഞ ക്രിസ്മസ് മക്കളുടെ ഒപ്പം ആഗോഷിക്കാനായി ആന്റി ഓസ്ട്രലിയക്ക്പോയി .മാർച്ച്അവസാനം തിരിച്ചു വരും എന്നാണ് അന്ന് പറഞ്ഞത് അത് കൊണ്ട് തന്നെ മാർച്ച്അവസാനം മുതൽ നജ്ണ്ഫോണിൽ വിളിച്ചു നോക്കി പക്ഷെ കിറ്റിയില്ല .അവരുടെ മക്കളെ മെയിൽ വഴി ബെന്ധപെടാൻ ശ്രമിച്ചെങ്കിലും അതും നടനില്ല ..ആന്റി വരുമ്പോൾ എന്നെ വിളിക്കും എന്ന് കരുതി  ഞാൻ സമാധാനത്തോടെ  ഇരുന്നു എന്നാൽ കഴിഞ്ഞ ദിവസം ഞാൻ കേട്ടത് ആന്റി നാട്ടിൽ തിരിച്ചു വന്നു മക്കൾ ചേർന്ന് ഫ്ലാറ്റ് വിറ്റു ആന്റിയെ എറണാകുളത് ഒരു വൃദ്ധ സദനത്തിലേക്ക് മാറ്റി എന്നതാണ് . .അമ്മയെ പോലെ ഞാൻ കരുതിയ ഒരാൾ എനിക്ക് ഒരു കൈത്താങ്ങായി നിന്ന ഒരാൾ അപ്രതീക്ഷിതമായി നഷ്ടപ്പെട്ട് എന്നത് എനിക്ക് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു.

വൃദ്ധ സട്നതിലേക്ക് ഉള്ള അമ്മിണി ആന്റിയുടെ പോക്ക് എന്ടെ മനസീൽ ഒരു പാട് ചോദ്യങ്ങൾ ഉയർത്തുന്നു .പെറ്റു വളർത്തിയ അമ്മയെ അല്ലെങ്കിൽ  മാതാപിതാക്കളെ സംരക്ഷിക്കുക എന്നത് നമ്മുടെ കടമ അല്ലെ ?മകകൽ എന്ന് മാത്രം ചിന്തിച്ചു അവരുടെ വളർച്ചയുടെ ഓരോ ഘട്ടവും സ്വപ്നം കണ്ടു നടന്ന നമ്മുടെ മാതാപിതാക്കളെ നാം എന്തിനു ഒട്ടപെടുതുന്നു .ചില പ്രത്യേക സാഹചര്യങ്ങളിൽ ഇതൊക്കെ ഒഴിച്ച് കൂടാൻ പറ്റിലയിരിക്കാം. പക്ഷെ മറിഅമ്മ  ആന്റിയെ പോലെ തികച്ചും ആരോഗ്യവതിയായ ഒരു ഒരു വ്യെക്ടി യെ എന്തിനു വ്രിധമന്ദിരതിൽ ആക്കി ?
ഇന്ന് മിക്ക കുടുംബങ്ങളിലും കാണുന്ന ഒരു പ്രവണത ഒന്നുകിൽ 


മാതാപിതാക്കളെ വൃദ്ധസദനങ്ങളില് ഏല്പ്പി്ക്കുക അല്ലെങ്കില്  ശമ്പളത്തിന് ആളെ വച്ച് നോക്കുക എന്നതാണ്. മാറിയ ജീവിത ശൈലികളും  പുത്താൻ   വ്യവസ്ഥിതികളും ഇതിനെയൊക്കെ ന്യായീകരിക്കുന്നുണ്ടാവാം.മക്കൾക്ക്സ്വന്തം മാതാപിതാക്കളെ സംരക്ഷിക്കാവുന്ന സാഹചര്യം ഉണ്ടെങ്കില് അവര് സംരക്ഷിക്കുകതന്നെ വേണം .ഒപ്പം സമൂഹത്തിലെ കര്മാനിരതാരായ പൗരൻമാരായി എങ്ങനെ വൃദ്ധരെ നിലനിർത്താം, അവരെ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ പ്രവർത്തനങ്ങളിൽ എങ്ങനെ പങ്കാളികളാക്കാം എന്നതിനെ കുറിച്ചും ചർച്ചകൾ ഉയർന്ന് വരേണ്ടത് അത്യാവശ്യം ആണ് എന്ന് തോനുന്നു .


ഇന്നലെ ഞാൻ മറിയമ്മ ആന്റിയെ കാണാൻ എറണാകുളത് പോയി .എന്നെ കണ്ടപ്പോൾ ഓടി വന്നു കെട്ടി പിടിച്ചു  .ഞാൻ ആന്റി യെ ഓര്ത് വിഷമിച്ചത്  വെറുതെ യ്യൊ എന്ന് ഒരു നിമിഷം തോന്നി പോയി  .അവിടെ തൻ തികച്ചും സന്തോഷവതി ആണെന്നാണ് ആന്റി പറയുന്നത് .കൂടെ താമസിക്കുന്ന മറ്റ് അവശരായ ആളുകളുടെ പരിപാലനം അവർ ഏറ്റെടുത്തു ഞാൻ മനസിലാക്കി .അവിടന്ന് യാത്ര പറഞ്ഞു ഇറങ്ങിയെങ്കിലും ഒരു ചോദ്യം എന്നെ പിന്തുടർന്നു കൊണ്ടേ ഇരിക്കുന്നു . ആന്റി  യദാർത്ഥത്തിൽ സന്തോഷവതി ആണോ ?ആണെന്ന് വിശ്വസിക്കാനാണ് എനികിഷ്ടം ..http://marunadanmalayali.com/index.php?page=newsDetail&id=13581

Saturday, April 20, 2013

ആ പ്രണയനർത്തകി ഞാനായിരുന്നു..



 ഒന്പതാം ക്ലാസ്സിൽ പഠിക്കുന്ന സമയം പതിവില്ലാതെ ഒരു ഉച്ച നേരത്ത് ഹെഡ്മിസ്ട്രെസ്സ് സിസ്റ്റർ  ആൻടോണിയ  ക്ലാസ്സ് മുറിയിലേക്ക് കയറി വന്നു ഒപ്പം ഉണ്ടായിരുന്ന പൊക്കം കുറഞ്ഞ, ഇടതുര്ന്ന മുടിയും നീണ്ട നഘങ്ങളും ഉള്ള  വ്യേക്ടിയെ പുതിയ മലയാളം ടീച്ചർ ശ്രീകുമാരി  എന്ന് പറഞ്ഞു പരിചയപെടുത്തി .സ്കൂൾ വിട്ടു പോയ മറ്റൊരു ടീച്ചർനു പകരംഅധ്യന വർഷം പകുതി ആയപ്പോൾ ആണ് ശ്രീകുമാരി ടീച്ചർ എത്തിയത് .


 തൃക്കാക്കര  സൈന്റ്റ് ജോസെഫ്സ്കോണ്വെന്റ്   ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർഥികൾ ആയ ഞങ്ങള്ക്ക് മലയാളം കാല്സ്സ്നോട് വലിയ താല്പര്യം ഉണ്ടായിരുനില്ല ഇംഗ്ലീഷിൽ മാത്രം ആശയവിനിമയം നടത്തുന്ന ഞങ്ങൾ മലയാളം ക്ലാസ്സിൽ മാത്രം ആണ് മാതൃഭാഷ  സംസാരിക്കുക .മിക്കവാറും ഏറ്റവും അവസാനത്തെ പീരീട് ആയിരിക്കും എന്നത് കൊണ്ടും വായിക്കാൻ പോലും വിഷമമേറിയ പദ്യഭാഗങ്ങൾ കാണാപാഠം  പഠിക്കേണ്ടി  വന്നതുംകൊണ്ടും  ഒക്കെ മലയാളം ക്ലാസ്സ്വളരെ ബോർ  ആയി തോന്നിയിരുന്നു .ശ്രീകുമാരി ടീച്ചർനെ ക്ലാസ്സിൽ ആക്കി സിസ്റ്റർ തിരിച്ചു പോയി .ഞങ്ങളോടെല്ലാം പേര് ചോദിച്ച ടീച്ചർ മലയാളം  പാഠപുസ്ടകം എടുക്കാൻ ആവശ്യപെട്ടു വലിയ താല്പര്യം ഒന്നും ഇല്ലാതെ പുസ്ടകം തുറന്ന ഞാഗളോട് "കാവ്യനർത്തകി" എന്നാ ചങ്ങമ്പുഴ കവിതയാണ് പടിപിക്കാൻ പോകുന്നതെന്ന് പറഞ്ഞ ടീച്ചർ

"കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി,
കാഞ്ചനകാഞ്ചി കുലുങ്ങിക്കുലുങ്ങി
എന്ന് തുടങ്ങുന്ന കാവ്യനർത്തകിയുടെ  വരികൾ ഉച്ചത്തിൽ ചൊല്ലി വിവരിച്ചു തന്നു . കവിതയുടെ ഈണവും താളവും  ഞങ്ങളുടെ മനസുകളിലെക്കും ഒരു കുളിര് തെന്നൽ പോലെ പടർനിറങ്ങി ..മലയാള കവിത നർത്തകി ആയി  ആടുന്നത് ഞങ്ങളിൽ വിസയമുണ്ടാക്കി.



 മലയാളം ക്ലാസും സ്കൂൾളും വിട്ടു വീട്ടിൽ എത്തിയിട്ടും കാവ്യനർത്തകി  എന്റെ മനസ്സിൽ കാഞ്ചന കാന്തി  വിടർത്തി  മായാതെ നിന്നു..അന്ന് ഞങ്ങൾ ഇടപ്പള്ളിയിൽ ആണ് താമസം .ചങ്ങമ്പുഴ പാർക്ക് ,ചങ്ങമ്പുഴ ലൈബ്രറി , ചങ്ങമ്പുഴ സമാധി എന്നിവയുടെ ഏതാണ്ട് മധ്യത്തിൽ  ആയിരുന്നു വീട് .വീടിനു മുൻപിൽ ഉള്ള ഇടപല്ള്ളി  (edapally )   സ്കൂൾനകത്ത് കൂടി പോയാൽ സമാധി യിൽ എത്താം വീട്ടിൽ നിന്നു രണ്ടു മിനിറ്റ് നടന്നാൽ ചങ്ങമ്പുഴ ലൈബ്രറി ,സ്കൂൾ ബസ് കയറാൻ പോകുന്നത് ചങ്ങമ്പുഴ പാർക്ക് നു മുന്നിലും .ചങ്ങമ്പുഴ വായനശാല പുതിക്കി പണിതപ്പോൾ അതിന്ടെ കോണ്ട്രാക്ടർ  (contractor )എന്റെ ഡാഡി ആയിരുന്നു ..ഒരു വിളിപാട് അകലെ ഉണ്ടയിരുനിട്ടും "താമരത്താരുകൾപോൽ തത്തീയ ലയഭംഗിയെ" വർണിച്ച കവിയെ ശ്രദിക്കാതത്തിൽ അതിയായ ദുഗക്കം തോന്നി എനികന്ന്.


മുന്പോരിക്കലും ഒരു കവിതയോടും തോനത ഒരു പ്രത്യേക അടുപ്പം എനിക്ക് കാവ്യനർത്തകിയോട്  തോന്നി ആവേശത്തോടെ ഞാൻ കവിത ഈണത്തിൽ പാടി പഠിക്കാൻ  ശ്രമിച്ചു, പഠനത്തിനിടയിൽ എപ്പോല്ഴോ ചങ്ങമ്പുഴയോട് എനിക്ക് പ്രണയം തോന്നി തുടങ്ങി .എന്റെ കൂടെ നടന്നു പാട്ട്പാടി എന്നെ നൃത്തം ചെയികുന്ന സ്നേഹഗയകാനായി അദ്ദേഹം  . ഗായകനോപ്പം  താളത്തിൽ നിർതം ചെയ്യാൻ കാലത്ത് ഞാൻ ഡാൻസ്ഉം   വയലിൻ   ഉം പഠിച്ചു..ഞാൻ ഡാൻസ് പഠിക്കണമെന്ന് മമ്മി വളല്തെ ആഗ്രഹിച്ചിരുന്നു എന്നാൽ അതിൽ നിന്ന് ഒഴിഞ്ഞു മാറി നടന്നിരുന്നു എന്നിലെ പ്രകടമായ മാറ്റം എന്റെ അമ്മ ആശ്ചര്യത്തോടെ നോക്കി


ദാരിദ്രതിണ്ടേ നടുവിലും മനസ്സ് മുഴുവൻ കവിതയുമായി നടന്ന ചങ്ങമ്പുഴയെ കുറിച്ച് ഞാൻ കൂടുതൽ പഠിച്ചു .2010 ഓക്ടോബര് 11 നു   ജനിച്ച് -1948 ജൂണ് 17-ന് 37-അം വയസ്സില് മരികുമ്പോൾ  കവിതകളും ഖണ്ഡകാവ്യങ്ങളും പരിഭാഷകളുമടക്കം 57 ഉദാത്തമായ കൃതികള് മലയാളത്തിന് നല്കി .ദുഖം ,പ്രണയം വിരഹം ഏകാന്തത അങ്ങനെ ജീവിതത്തിലെ എല്ലാ ഭാവങ്ങളും താളാത്മകമായി എഴുതിയ  കവി .ചുരുങ്ങിയ കാലയളവില്‍ ജീവിച്ച് വലിയ കാര്യങ്ങള്‍ പറഞ്ഞ് പോയ മഹാൻ . ലളിതമായ വാക്കുകള കൊണ്ട് താളാത്മകമായി എഴുതിയ കവിതകൾ .അതിൽ എവിടെയും സങ്കല്പ മാധുര്യവും ശുഭപ്രതീക്ഷയും നിറഞ്ഞ് നില്കുന്നതായി മനസിലാക്കി.


സ്കൂളിൽ ചെറിയ പ്രണയങ്ങൾ  മുള പൊട്ടിതുടങ്ങിയ   കാലമായിരുന്നു അത് .കൂടുകര്ക്ക് കിടുന്ന പ്രണയ ലേഖനഗൽ ഒന്നിച്ചു വായിച്ചുഉം  സംഘം ചേർന്ന്ചര്ച്ച ചെയ്തും  മറുപടി എഴുതിയും മുനോട്ടു നീങ്ങിയ  കാലം ..മൈ ഡിയർചങ്ങമ്പുഴ എന്ന് തുടങ്ങുന്ന നിരവദി പ്രണയ ലേഖനഗൽ  ഈ കാലത്ത് ഞാൻ എഴുതി കൂടിയിട്ടുണ്ട് ..ഈ കത്തുകൾ  കൂടുകരെ കാണിച്ചപ്പോൾ അവരെന്നെ പരിഹാസപത്രമാക്കി, മരിച്ചു പോയ ഒരാള്ക്കു കത്ത് എഴുതുന്നതും പ്രനയിക്കുനതും ഭ്രാന്ധനെന്നു പറഞ്ഞു ആക്ഷേപിച്ചു സങ്ങടം സഹികാതെ ആ മഹാഗയകാൻ അന്ദ്യ വിശ്രമം കൊള്ളുന്ന സമാധി യിൽ പോയി പരാതി  പറയാൻ ഞാൻ തീരുമാനിച്ചു.


 വീട്ടിൽ നിന്ന് സ്കൂൾ ലിലേക്ക് അല്ലാതെ ഒറ്റക് പുറത്തു പോകാൻ ഒന്നും ഞങ്ങള്ക്ക് അനുവാദം ഉണ്ടായിരുനില്ല ..എനിക്കാണെങ്കിൽ സ്മാരകം വരെ പോയെ മതിയാകു..എല്ലാത്തിനും കൂട്ട് നിന്നിരുന്ന അനിയനോട് ഇ കാര്യം അവതരിപ്പിച്ചു .ചെടികൾക്ക് വളം ഇടാൻ ചാണകം എടുക്കാൻ സ്കൂൾ പറമ്പിൽ പോകുന്നു എന്ന് നുണ പറഞ്ഞു ഇറങ്ങാം എന്ന് ഞങ്ങൾ തീരുമാനിച്ചു .ഞങ്ങളുടെ വീട്ടിൽ അന്ന് ധാരാളം ചെടികൾ ഉണ്ടായിരുന്നു വീട്ണ്ടേ മുൻവശത്ത് ആറു പൈൻ മരങ്ങൾ,റോസ്,ചെത്തി,മുല്ല ,നാലുമണി പൂവ് ,ജമ്മതി  ,പലവർണഗളിൽ ഉള്ള അലങ്കാര ചെടികൾ  മാവ്,സപോട്ട ജമ്പാക്ക  മരങ്ങൾ വേറെയും..വളം എടുക്കാൻ എന്ന്  നുണ പറഞ്ഞു   ഞങൾ സമാധി യിൽ എത്തി  ..കൂടുകാരുടെ കളിയാക്കലും മറ്റും ഓർത്തപ്പോൾ എന്റെ കണ്ണ് നിറഞ്ഞു ..ഞാൻ മനസ്സ് കൊണ്ട് അദ്ദേഹത്തോട് എന്റെ പരിഭവങ്ങൾ പറഞ്ഞു തീർത്തു.. അപ്പോൾ അദ്ദേഹത്തിണ്ടെ  "സ്പന്ദിക്കുന്ന അസ്ഥിമാടം"എന്ന കവിതയിലെ ചില വരികൾ എന്റെ മനസ്സിൽ മുഴങ്ങി
 മണ്ണടിഞ്ഞു ഞാ,നെങ്കിലുമിന്നും
 എന്നണുക്കളി, ലേവ,മോരോന്നും,
 ത്വൽപ്രണയസ്മൃതികളുലാവി
 സ്വപ്നനൃത്തങ്ങളാടുന്നു, ദേവി!....'
അതെനിക്ക് ആശ്വാസമായി ..പിന്നീടു പലപോഴും അവിടെ പോകുനത് ഞാനും അനിയനും പതിവാക്കി


 ഉറ്റ ചങ്ങാതി ആയ  ഇടപള്ളി രാഘവ മേനോന്ടെ മരണത്തിൽ മനം നൊന്തു  ആണ് "രമണൻ "എഴുതിയതെന്നു മനസിലാക്കിയപ്പോൾ രാഘവ മേനോനോണ്ട് എനിക്ക് ഒടുങ്ങാത്ത പക തോന്നി ,“  എന്നോടുള്ള ചങ്ങമ്പുഴയുടെ സ്നേഹം മറ്റാര്കെങ്കിലും പകുത്തു നല്കുന്നത് എനിക്ക്സ സഹിക്കാനായില്ല . എന്നാൽ
 "മലരണിക്കാടുകൾ തിങ്ങിവിങ്ങി,
മരതകകാന്തിയിൽ മുങ്ങിമുങ്ങി,
കരളും മിഴിയും കവർന്നുമിന്നി
കറയറ്റൊരാലസൽ ഗ്രാമഭംഗി"
എന്ന വരികളിളുടെ  ഗ്രാമഭംഗി ശരിക്കും ആസ്വദിക്കുകയും ചെയ്തു


"മനസ്വിനി " വായിച്ചപ്പോൾ 
പലപലകമനികൾ വന്നൂ, വന്നവർ
പദവികൾ വാഴ്ത്തീ- നടുങ്ങീ ഞാൻ
കിന്നരകന്യകപോലെ ചിരിച്ചെൻ-
മുന്നിൽ വിളങ്ങിയ നീ മാത്രം
എന്ന വരികൾ എനിക്കായി എഴുതിയതാണെന്നും തോന്നി .



 വാഴക്കുല എന്ന കവിതയിളുടെ.ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്ധരവും  അക്കാലത്തെ മേലാല പീഡനവും മനസിലാക്കാൻ  കഴിഞ്ഞു
"ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ
പതിതരെ നിങ്ങള് തന് പിന്മുറക്കാര്'
എന്ന  വരികൾ എന്റെ മനസ്സിലും മായാതെ നിന്നു

ചങ്ങമ്പുഴയുടെ മനസ്വിനി ആയ ഞാൻ  മലയാള  സാഹിത്യ ലോഹത്തെ കുറിച്ച് പടിചെല്ലെങ്കിൽ അത് അദ്ദേഹത്തിന് മനകേട് ഉണ്ടാക്കും എന്ന് വിശ്വസിച്ചു .അന്ന് വരെ എനിക്ക് അന്യം ആയിരുന്ന സാഹിത്യ ലോകത്തേക്ക് മെല്ലെ മെല്ലെ പിച്ച വെക്കാൻ ആരംഭിച്ചു  ..ആശാന്, ഉള്ളൂര് ,വള്ളത്തോൾ കുമാരനാശാൻ,വയലോപള്ളി ഓ.എന്.വി, വയലാര് സുഗതകുമാരി,ബാലാമണി അമ്മ, ബാലചന്ദ്രന് ചൂള്ളിക്കാട്... അതങ്ങനെ നീണ്ടു



ഇതിനിടയിൽ എപ്പോഴോ ഞാനും അനിയനും കൂടി ചങ്ങമ്പുഴ സമാധിയിൽ പോകുനത് ആരോ വീട്ടിൽ വന്നു പറഞ്ഞു.കളവു പറഞ്ഞു പോകുന്നത് കൊണ്ട്  തക്കതായ ശിക്ഷയും കിട്ടി.ഞങ്ങളുടെ ഡാഡി ഞങ്ങളെ തല്ലാറില്ല മുട്ട് കുത്തി നിർത്തുക എന്നതാണ് ഞങ്ങൾക്ക് നൽകുന്ന ശിക്ഷ .ചെയുന്ന കുറ്റം അനുസരിച്ച് ശിക്ഷയുടെ ദൈര്ഘ്യം കൂടിയും കുറഞ്ഞും ഇരിക്കും അന്ന് ഗേറ്റ്  തുറനിട്ട് കാര് ഷെദ്ദിൽ ഞങ്ങളെ മുട്ടി കുത്തി നിരത്തി .നാട്ടുകാർ ഇതു കണ്ടു നോക്കി പോകുനത് ഇന്നും എന്റെ മനസ്സില് മായാതെ നില്കുന്നു.


 ഈ സമയത്ത്  ചന്ഗംപുഴാക്ക് ഞാൻ എഴുതിയ പ്രണയ കുറിപ്പുകൾ  മമ്മി കണ്ടെടുക്കുക കൂടി ചെയ്തതോടെ എന്റെ ജീവിതത്തിൽ പുതിയ വഴി തിരിവ് ഉണ്ടായി .ഡാൻസ്വ ഉം വയലിൻ ഉം പടിക്കുനത് കവ്യനര്തകി ആകാൻ വേണ്ടി ആണ് എന്ന് മനസിലാക്കിയ ഡാഡി എന്റെ ചിലങ്ക തൊട്ടടുത്ത പറമ്പിലേക്ക് വലിച്ചു എറിഞ്ഞു കളഞ്ഞു .ചങ്ങമ്പുഴ ദാരിദ്ര്യം അനുഭവിച്ച കവി ആണെന്നും നിനക്ക് ഒരു നേരം പട്ടിണി കിടക്കാൻ കഴിയുമോ എന്നും ഡാഡി ചോദിച്ചപ്പോൾ ഞാൻ അതിനും തയാർ ആയി .വീട്ടിൽ പട്ടിണി സമരം ആരംഭിച്ചു .എല്ലാത്തിനും എന്റെ കൂടെ നിന്നിരുന്ന അനിയൻ നു ഇതു സഹിക്കാനായില്ല അവനെനിക്ക് അവന്ടെ  കുടുക്ക പൊട്ടിച്ചു കിട്ടിയ ചില്ലറ തുട്ടുകൾ കൊണ്ട്  ചായകടയിൽ നിന്നു രഹസ്യമായി  സവാള വട വാങ്ങി തന്നു ..


സംഭവങ്ങൾ ഇത്രയും ഒക്കെ ആയപ്പോൾ .എനെ സ്കൂൾ ബോർഡിംഗ്ലേക്ക്( boarding ) മാറ്റാൻ വിട്ടുകാർ  തീരുമാനിച്ചു  .  നിറകണ്ണുകളോടെ  വസ്ത്രങ്ങളും പുസ്തകെട്ടുമായി വീട്ടിൽ നിന്ന് ഇറങ്ങുന്നതിനു മുൻപ് എന്റെ മുറിയിൽ വലിയ അക്ഷരത്തിൽ ഞാൻ എഴുതി വെച്ചു

“കപടലോകത്തിലാത്മാര്ത്ഥമായൊരു-
ഹൃദയമുണ്ടായതാണെന് പരാജയം


സ്കൂൾ  ബോർഡിംഗ്  ലെ ചുറ്റുപാടും പുതിയ  കൂടുകാരും     പത്താം ക്ലാസ്സ് പഠനത്തിന്ടെ തിരകുകളും ഒക്കെയായി ജീവിതം പതുക്കെ പതുക്കെ  മറ്റൊരു ദിശയിലേക്കു മാറി 


ഈ പ്രണയത്തിന്ടെ  ക്ലൈമാക്സ്‌ ഇങ്ങനെ--പത്താം ക്ലാസ്സിലെ റിസൾട്ട്‌ വന്നു എസ്.എസ്.എൽ.സി  ബുക്ക്‌ കയ്യിൽ കിട്ടിയപ്പോൾ ഞാനും എന്റെ വീടുകരും നടുങ്ങി .അന്ന് വരെ ഏറ്റവും കുറവ് മാർക്ക്‌ വാങ്ങിയിരുന്ന മലയാളത്തിനാണ് എനിക്ക് ഏറ്റവും കൂടുതൽ മാർക്ക്‌ .ചന്ഗംപുഴക്കൊപ്പം കൈ പിടിച്ചു ആ പാട്ടിനൊപ്പം നൃത്തം  ചവിട്ടി മലയാള സാഹിത്യ ലോകത്തെ കുറിച്ച് അറിഞ്ഞ എനിക്ക് അകലങ്ങളിൽ എവിടെയോ ഇരുന്നു ആ കാവ്യാ ഗന്ധർവൻ ചൊരിഞ്ഞ അനുഗ്രഹവര്ഷം ആയിരിക്കാം അത് ... മഹാകവിയെ  അത്ര മേൽ തീവ്രമായി പ്രണയിച്ച  തന്ടെ ( മനസ്വിനിക്ക് ചങ്ങമ്പുഴ നല്കിയ സ്നേഹസമ്മാനം.

 ഇതു എഴുതി കഴിഞ്ഞപ്പോൾ രാത്രി ഏറെ വൈകി .വീണ്ടും ഒരിക്കൽ  കൂടി ഞാൻ ചങ്ങമ്പുഴയുടെ കാവ്യനർത്തകി ആയി .വിദൂരത്ത് എവിടെ നിന്നോ ആ ശബ്ദം എന്റെ കാതുകളിൽ മുഴങ്ങുന്നു…

"പോവുന്നൊ നിൻ നൃത്തം നിർത്തി നീ ദേവീ
പോവല്ലെ പോവല്ലെ പോവല്ലെ ദേവീ"